ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബഹ്റൈനിലെത്തുന്നു


ചരിത്രത്തിൽ ഇതാദ്യമായി ഒരു ഇസ്രയേൽ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബഹ്റൈനിലെത്തുന്നത്. ബഹ്റൈൻ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും. 


2020ൽ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സഹകരണ കരാറിന് ശേഷം വിവിധ തലങ്ങളിലുള്ള ബന്ധങ്ങൾ ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് ഉന്നതതല ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബഹ്റൈനിലെത്തുന്നത്. ഇറാൻ അനുകൂല ഹൂതികളുടെ അക്രമണം യുഎഇയിൽ ശക്തമാക്കുന്നതിനിടെയുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണ്. ഫെബ്രവരി 2ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബഹ്റൈൻ സന്ദർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed