ബഹ്റൈനിൽ തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു

ബഹ്റൈനിൽ തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബ്ലാക് ഗോൾഡ് കമ്പനിക്കാണ് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല. മആമീർ, റാസ് സുവൈദ്, സമാഹീജ് എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും തെരുവ് നായ നിയന്ത്രണ പരിപാടികൾ നടക്കുന്നുണ്ട്. ഗുദൈബിയ, അസ്കർ, സൽമാനിയ, സിത്ര, സനദ്, തുബ്ലി എന്നിവിടങ്ങളിൽ തെരുവുനായ ശല്യം വളരെ രൂക്ഷമായിരുന്നു. നിരവധി പരാതികളെ തുടർന്ന് നുവൈദറാത്,സനദ്, സിത്ര എന്നിവിടങ്ങളിൽ നടപടികൾ സ്വീകരിച്ചിരുന്നു.കുട്ടികൾക്ക് കൂടുതൽ ഭീഷണി ഉയർത്തുന്ന തരത്തിൽ മആമീർ പ്രദേശത്ത് നായകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. വീടുകൾക്ക് സമീപം നിർത്തിയിട്ട വാഹനങ്ങൾ തെരുവ് നായകൾ കേടുവരുത്തുന്ന സംഭവങ്ങളുമുണ്ടായി. തെരുവ് നായകളുമായി ബന്ധപ്പെട്ട പരാതികൾ 17155363, 80008001, 38099994 എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.