ബഹ്റൈൻ നാളെ ഗ്രീൻ ലെവലിലേക്ക് ; ഏറെ പ്രതീക്ഷയോടെ വാണിജ്യ സമൂഹം

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബഹ്റൈനിൽ നാളെ മുതൽ ഗ്രീൻ ലെവലിലേക്ക് മാറുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ബഹ്റൈനിലെ വാണിജ്യ സമൂഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും മറ്റും ബഹ്റൈനിലെ വിപണിയെ പ്രതികൂലമായി തന്നെ ബാധിച്ചിരുന്നു. ഹോട്ടൽ റെസ്റ്റോറന്റ് മേഖലയെയാണ് കൂടുതൽ ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബർ മാസം മുതൽ ബഹ്റൈൻ യെല്ലോ ലെവൽ അലർട്ടിലായിരുന്നു. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഇൻഡോർ സൗകര്യങ്ങൾ നൽകുന്ന ഇടങ്ങളിൽ മുഴുവൻ പേർക്കും പ്രവേശിക്കുവാൻ സാധിക്കും. പ്രാർത്ഥനാലയങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, ഗവൺമെന്റ് ഓഫീസുകൾ, ജിമ്മുകൾ, സിനിമ തിയറ്ററുകൾ, സലൂണുകൾ തുടങ്ങി മിക്ക സ്ഥലങ്ങളിലും പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ ബി അവേർ ആപ്ലിക്കേഷനിലെ ഗ്രീൻ ഷീൽഡ് കാണിക്കേണ്ട ആവശ്യമില്ല.