ശൈത്യത്തെ വരവേറ്റ് ബഹ്റൈൻ
ബഹ്റൈനിൽ പുതുവർഷത്തോടനുബന്ധിച്ച് പെയ്ത മഴയെ തുടർന്ന് തണുപ്പ് വർദ്ധിച്ചു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 14 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തണുപ്പ് നിറഞ്ഞ ഈ കാലാവസ്ഥ അടുത്ത മൂന്ന് മാസം വരെ തുടർന്നേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്. തണുപ്പിനോടൊപ്പം തന്നെ ഫ്ളൂ അടക്കമുള്ള പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതൽ നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ ഹീറ്റർ ഉപയോഗവും, മുറിയിൽ ചൂട് നിറയ്ക്കാനായി ചാർക്കോൾ അടക്കമുള്ള കാര്യങ്ങൾ ഉപയോഗിക്കുന്ന രീതികളും തണുപ്പ് കാലത്ത് വ്യാപകമാകാറുണ്ട്. ഇത് ഏറെ അപകടരമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. അടച്ചിട്ട മുറികളിൽ പുക ശ്വസിച്ച് ഉണ്ടായ അപകടങ്ങളിൽ പെട്ട് ബഹ്റൈനിൽ കഴിഞ്ഞ വർഷങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശൈത്യകാലത്ത് ശ്രദ്ധ വേണമെന്നാണ് അധികൃതരുടെ ഓർമ്മപ്പെടുത്തൽ.
