സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം വജ്രജൂബിലി ആഘോഷം ആരംഭിച്ചു

മനാമ
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. ഇടവക വികാരിയും പ്രസിഡന്റ്റുമായ റവ ഫാ ബിജു ഫിലിപ്പോസ് കാട്ടുമാറ്റത്തിൽ അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി ഗീവർഗീസ് കെ ജെ സ്വാഗതം പറഞ്ഞു.
ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി , യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവർ അനുഗ്രഹപ്രഭാഷണവും, ഇടവക ട്രസ്റ്റീ സി കെ തോമസ്, സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ്റും ഇടവകാംഗവുമായ ചെറിയാൻ കെ എം, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ ഫാ അജി കെ തോമസ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന സെക്രട്ടറി റവ ഫാ ജോർജ്ജ് എബ്രഹാം, ബ്രദർ ജീവൻ ജോർജ്ജ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന കമ്മിറ്റി അംഗം അജി ചാക്കോ, ഇടവകയിലെ വിവിധ ആധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ ക്രിസ്റ്റി പി വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. കുമാരി സ്നേഹ ആൻ മാത്യൂസ് ഡിസൈൻ ചെയ്ത ലോഗോ ചടങ്ങിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.