ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

മനാമ
ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കരാനാ ബീച്ച് ഗാർഡനിൽ നടന്ന ആഘോഷ ചടങ്ങിൽ ഒഐസിസി നേതാക്കളും പ്രവർത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. രാജു കല്ലുംപുറം, ചെമ്പൻ ജലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.നിരവധി കലാ-കായിക പരിപാടികളും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു.