ഷാനിന്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ


ആലപ്പുഴ: എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. മണ്ണച്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനൽകിയതും പ്രസാദാണെന്ന് പൊലീസ് പറയുന്നു. കൊലയാളി സംഘത്തിൽ 10 പേരുണ്ടെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു.

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അതേസമയം ബിജെപി നേതാവ് രൺജീത്ത് കൊലക്കേസിൽ പ്രതികൾ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed