ബഹ്റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച വാഹന റാലി ശ്രദ്ധേയമായി

മനാമ
ബഹ്‌റൈന്റെ അമ്പതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച വാഹന റാലി ശ്രദ്ധേയമായി. സനദ് ഇസ്തിക്കൽ വാക് വെയിൽ വച്ച് നടന്ന റാലിയുടെ ഫ്ലാഗ് ഓഫ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി ഡയറക്ടർ കമാൽ അബ്ദുൽ സമദ് അൽ ഷെഹബി നിർവഹിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. സനദിൽ നിന്നും ആരംഭിച്ച വാഹന റാലി ഇസ ടൌൺ, റിഫ ക്ലോക്ക് റൌണ്ട് എബൌട്ട് , അവാലി വഴി ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അവസാനിച്ചു. നാഷണൽ ഡേ റാലിക്കു സെക്രട്ടറി കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നിഹാസ് പള്ളിക്കൽ, സന്തോഷ് കാവനാട്, ഹരി എസ് പിള്ള എന്നിവർ നേതൃത്വം നൽകി.