ബഹ്റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം വജ്രജൂബിലി ആഘോഷത്തിലേയ്ക്ക്


മനാമ

മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര  ജൂബിലി  ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഡിസംബർ 21 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമേനി ഓൺലൈനിലൂടെ നിർവഹിക്കും . ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തിൽ അധ്യക്ഷത വഹിക്കും. ഇടവക മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ  യുവജപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ്, യുവജനപ്രസ്ഥാനം ബോംബെ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജ് എബ്രഹാം, ഇടവക ട്രസ്റ്റി സി.കെ തോമസ്, സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, യുവജനപ്രസ്ഥാനം ബോംബെ ഭദ്രാസന കമ്മിറ്റി അംഗം അജി ചാക്കോ, വിവിധ അദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed