പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു

മനാമ
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് അൽ ഹിലാൽ ഹോസ്പിറ്റൽ അമ്പത് ശതമാനം ഡിസ്കൗണ്ട് നൽകുന്ന പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന് അൽഹിലാൽ ഹോസ്പിറ്റൽ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, ബിസിനസ് ഹെഡ് അസിഫ് മുഹമ്മദ് എന്നിവരാണ് പ്രിവിലേജ് കാർഡ് കൈമാറിയത്.