ബഹ്‌റൈൻ കെഎംസിസി അൽ അമാന ക്യാമ്പയിന് തുടക്കമായി


 

മനാമ; ബഹ്‌റൈൻ കെഎംസിസി അൽ അമാന രണ്ടു മാസങ്ങളിലായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്‌റൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ മൊയ്‌ദീൻ പേരാമ്പ്രയിൽ നിന്ന് ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി ഒ കെ കാസിം രേഖകൾ ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ അഷ്‌റഫ്‌ അഴിയൂർ അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസൽ, അമാന കൺവീനർ മാസിൽ പട്ടാമ്പി, എന്നിവർ പ്രസംഗിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മൻസൂർ പി വി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed