ബഹ്റൈൻ സി.എസ്.ഐ മഹായിടവകയുടെ ഓൺലൈൻ വി.ബി.എസ് സമാപിച്ചു

മനാമ; ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ ഓൺലൈൻ വി ബി എസ് സമാപിച്ചു. സഭാ വികാരി റവ. ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ ചെന്നൈ ഗുരുകുൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ റവ. ഡോ. വിനോദ് എസ്. സൈലസ് മുഖ്യ അതിഥി ആയിരുന്നു. സണ്ടേസ്കൂൾ ട്രഷറർ അനിഷ അജീഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. വിക്ടർ രാജ്, റവ. സുജിത് സുഗതൻ, പത്രോസ് സുവിശേഷകർ എന്നിവർ ആശംസകൾ നേർന്നു. സണ്ടേസ്കൂൾ സെക്രട്ടറി സുനിൽകുമാർ നന്ദി രേഖപ്പെടുത്തി. "നാം അതിജീവിക്കും" എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ബ്ലെസ്സൻലാൽ, സുജിൻ, അനു, ആഭിൻ, റിയ ബ്ലസ്സൻ, ബിനിഷ എന്നിവർ നേതൃത്വം നൽകി. തെലങ്കാന മിഷനറി റവ. ബിജു ജപസിംഗ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൂലൈ 23 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെ നടന്ന ക്ലാസിൽ ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നായി 100 ലധികം കുട്ടികളും സണ്ടേസ്കൂൾ അധ്യാപകരുമാണ് പങ്കെടുത്തത്.