സെൻറ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാന ക്യാമ്പ് നടത്തി

മനാമ; ബഹ്‌റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സിംപോണിയ രക്തദാന ക്യാമ്പ് നടത്തി. ലോകരക്തദാന ദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടത്തിയത്. 75ൽപരം അംഗങ്ങൾ പങ്കെടുത്തു. യുവജനപ്രസ്ഥാനം പ്രസിഡൻറ് ഫാദർ ബിജു ഫിലിപ്പോസ്, വൈസ് പ്രസിഡൻറ് ബിബു എം. ചാക്കോ, സെക്രട്ടറി ഗീവർഗീസ് കെ.ജെ, ട്രഷറർ പ്രമോദ് വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.