ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ

ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി പ്രകാശ് പീറ്റർ മരണപ്പെട്ടു. അബു ബൈദ് കോൺട്രാക്റ്റിങ്ങ് ആന്റ് ട്രേഡിങ്ങ് കന്പനിയിൽ ക്വാളിറ്റി കണ്‍ട്രോൾ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്  61 വയസായിരുന്നു പ്രായം. കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുന്പോൾ കോവിഡ് നെഗറ്റീവായിരുന്നു. ഇത് കാരണം മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed