ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 498 ആയി
മനാമ:
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം അഞ്ച് മരണം കൂടി രേഖപ്പെടുത്തി. 42 വയസ് പ്രായമുള്ള സ്വദേശി പുരുഷൻ, 36 വയസ് പ്രായമുള്ള വിദേശി പുരുഷൻ, 66,65 59 വയസ് പ്രായമുള്ള സ്വദേശി സ്ത്രീകൾ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ 498 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 294 വിദേശികൾ ഉൾപ്പടെ ഇന്നലെ 816 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7022 ആണ്.
ഇന്നലെ 477 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,27, 806 ആയി. 59 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 14059 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,98, 760 ആയി. നിലവിൽ 4,07,322 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,32,782 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 10966 പേർക്കാണ് വാക്സിൻ നൽകിയത്.

