തണൽ ബഹ്‌റൈൻ ചാപ്റ്റർ 2026-ലെ പ്രവർത്തനങ്ങൾ വിലയിരുത്തി; ജീവകാരുണ്യ ദൗത്യങ്ങൾക്ക് പിന്തുണ വർദ്ധിപ്പിക്കും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ തണൽ ബഹ്‌റൈൻ ചാപ്റ്റർ 2026-ലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം ആശംസിച്ച ചടങ്ങിൽ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, ട്രഷറർ യു.കെ. ബാലൻ, കളക്ഷൻ കോർഡിനേറ്റർ ഷെബീർ മാഹി എന്നിവർ ഈ വർഷം സംഘടന നടപ്പിലാക്കിയ വിവിധ ജീവകാരുണ്യ പദ്ധതികളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന പൊതുചർച്ചയിൽ ഓ.കെ. കാസ്സിം, അസീൽ അബ്ദു റഹ്‌മാൻ, വി.പി. ഷംസുദീൻ, അനിൽ കുമാർ, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, എൻ.വി. സലിം, അൻവർ കണ്ണൂർ, താലിബ് ജാഫർ, സുബൈർ അത്തോളി, ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി, മിറാഷ്, ഫൈസൽ മടപ്പള്ളി എന്നിവർ പങ്കെടുത്തു.

സജീവ അംഗങ്ങളുടെ അഭാവം നേരിട്ടപ്പോഴും പ്രതിസന്ധികളെ മറികടന്ന് ഓണക്കോടി വിതരണവും രക്തദാന ക്യാമ്പും വിജയകരമായി സംഘടിപ്പിച്ച റഷീദ് മാഹി, യു.കെ. ബാലൻ, ജെ.പി.കെ. തിക്കോടി, ഹരീന്ദ്രൻ, ഹുസ്സൈൻ വയനാട്, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയെ യോഗം പ്രത്യേകമായി അഭിനന്ദിച്ചു. ചടങ്ങിന് ശ്രീജിത്ത് കണ്ണൂർ നന്ദി രേഖപ്പെടുത്തി.

article-image

dfsfdsdfsdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed