മാ​സ്‌​ക്ക് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച വി​മാ​ന​ യാ​ത്രി​ക​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ‍​ക്ക് കൈ​മാ​റി ഇൻഡി​ഗോ എ​യ​ർ‍​ലൈൻസ്


ന്യൂഡൽഹി: മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ച വിമാന യാത്രികനെ സുരക്ഷാ ഉദ്യോഗസ്ഥർ‍ക്ക് കൈമാറി ഇൻഡിഗോ എയർ‍ലൈൻസ്. ബംഗളൂരുവിൽ‍ നിന്നും കോൽ‍ക്കത്തയിലേക്ക് സർ‍വീസ് നടത്തിയ വിമാനത്തിൽ‍ യാത്ര ചെയ്യാനാണ് ഇയാൾ‍ മാസ്‌ക് ധരിക്കാതെ എത്തിയത്. 

സംഭവം ശ്രദ്ധയിൽ‍പ്പെട്ടതിനെ തുടർ‍ന്ന് വിമാന ജീവനക്കാർ‍ ഇയളോട് മാസ്‌ക് ധരിക്കാൻ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ‍ തയാറായില്ല. തുടർ‍ന്നാണ് ഇയാളെ വിമാന ജീവനക്കാർ‍ സുരക്ഷാ ഉദ്യോഗസ്ഥർ‍ക്ക് കൈമാറിയത്. നേരത്തെ, മാസ്‌ക്ക് ധരിക്കാത്തവരെ വിമാനയാത്രയ്ക്ക് അനുവദിക്കില്ലെന്ന് ഡയറക്ടർ‍ ജനറൽ‍ ഓഫ് സിവിൽ‍ ഏവിയേഷൻ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed