ഡോ. ബി. കെ. ഹരിപ്രസാദുമായി കൂടിക്കാഴ്ച നടത്തി ഐ.ഒ.സി ബഹ്‌റൈൻ നേതാക്കൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ഡോ. ബി. കെ. ഹരിപ്രസാദുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. മനാമയിൽ വച്ച് തികച്ചും ഊഷ്മളവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ബഹ്‌റൈനിലെ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ഐ.ഒ.സി ബഹ്‌റൈൻ സംഘടിപ്പിച്ചു വരുന്ന മെഡിക്കൽ ക്യാമ്പുകൾ, തൊഴിലാളികൾക്കുള്ള സഹായ പദ്ധതികൾ, രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം അദ്ദേഹത്തോട് വിശദീകരിച്ചു. ഐ.ഒ.സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ ആശംസാ സന്ദേശവും ഭാരവാഹികൾ ഡോ. ഹരിപ്രസാദിന് കൈമാറുകയും അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
ഐ.ഒ.സി ഭാരവാഹികളായ ബഷീർ അമ്പലായി, മുഹമ്മദ് ഗയാസ്, ഇഷ്‌റത്ത് സലീം, മുഹമ്മദ് നയാസ്, ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പരസ്പരം ആശംസകൾ കൈമാറുന്നതിനും സംഘടനകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഈ കൂടിക്കാഴ്ച അവസരമൊരുക്കിയതായി ഐ.ഒ.സി നേതാവ് ബഷീർ അമ്പലായി അറിയിച്ചു.
sdsdf

