'ജീവിത വിജയത്തിന് ഖുർആൻ'; ബഹ്‌റൈനിൽ വിപുലമായ പ്രമേയ അധിഷ്ഠിത ക്യാമ്പയിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ


പ്രദീപ് പുറവങ്കര

മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മഹത്തായ സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ ബഹ്‌റൈനിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ 2026 ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് പ്രചാരണ ക്യാമ്പയിൻ നടക്കുക എന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്യാമ്പയിൻ വിശദീകരണ സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജമാൽ നദ്‌വി പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന വിശേഷാൽ ലഘുലേഖ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പ്രമുഖ സിനിമാ നിർമാതാവ് ഗോകുലം ഗോപാലന് നൽകി പ്രകാശനം ചെയ്തു.

article-image

fdsdf

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed