കിംഗ് ഫഹദ് കോസ്‌വേയിൽ കസ്റ്റംസ് മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗൾഫ് പൗരന് തടവും നാടുകടത്തലും ശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: കിംഗ് ഫഹദ് കോസ്‌വേയിൽ വെച്ച് കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗൾഫ് പൗരന്റെ ശിക്ഷ കോടതി ശരിവച്ചു. പ്രതിയുടെ പക്കൽ നിന്ന് നിരോധിത ലഹരി ഗുളികകൾ പിടികൂടിയതിനെ തുടർന്ന് കോടതി ഇയാൾക്ക് പിഴയും ശിക്ഷാ കാലാവസ്ഥയ്ക്ക് ശേഷം സ്ഥിരമായി നാടുകടത്താനുമുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. അപ്പീൽ കോടതിയും കാസേഷൻ കോടതിയും ഈ വിധി നിലനിർത്തി.
2025 ജൂൺ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം സഹോദരന്റെ കാറിൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുകയായിരുന്നു പ്രതി. കോസ്‌വേയിലെത്തിയ ഇയാളുടെ വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വ്യക്തിഗത പരിശോധനയിൽ പ്രതിയുടെ ഇടതുവശത്തെ പോക്കറ്റിൽ നിരോധിത ലഹരി ഗുളികയായ 'ലിറിക്ക' (Lyrica) ഗുളികകൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നിയമനടപടികൾക്കായി ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചതോടെ പ്രതി പരിഭ്രാന്തനാകുകയും കസ്റ്റംസ് പരിശോധനാ മുറിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. കോസ്‌വേയിലെ ഒരു റെസ്റ്റോറന്റിന് സമീപമുള്ള ഭാഗത്തേക്ക് ഓടിയ പ്രതിയെ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മുൻപ് മൈനർ ക്രിമിനൽ കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതി നൽകിയ അപ്പീൽ ഹൈ ക്രിമിനൽ അപ്പീൽ കോടതിയും പിന്നീട് കാസേഷൻ കോടതിയും തള്ളിക്കളഞ്ഞു. നൂറു ബഹ്‌റൈൻ ദീനാർ പിഴയും, തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനുമുള്ള ഉത്തരവുമാണ് കോടതി ശരിവച്ചത്.
dsdfsdsdsdsdfs

