ബഹ്റൈൻ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി തൊഴിൽ മന്ത്രാലയം
മനാമ:
ഈ വർഷം ആരംഭിച്ചത് മുതൽ ദേശീയ തൊഴിൽ പദ്ധതിയുടെ ഭാഗമായി അയ്യായിരത്തോളം ബഹ്റൈനി സ്വദേശികൾക്ക് രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചുവെന്ന് ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചത്. 2645 സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇവർക്ക് ജോലി ലഭിച്ചത്. ഇവരെ കൂടാതെ 1874 സ്വദേശികൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം കൊണ്ട് 25,000 ബഹ്റൈനി സ്വദേശികൾക്ക് ജോലി നൽകാനാണ് തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നത്. ഇവർക്ക് വേണ്ട പരിശീലനം നൽകാനായി എൺപ്പത്തിമൂന്ന് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്.

