ബഹ്റൈനിൽ കോവി‍ഡ് മരണങ്ങൾ 491 ആയി


മനാമ:

ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി. 65, 40 വയസ് പ്രായമുള്ള വിദേശി പുരുഷൻമാർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് ഒരു മണിവരെയുള്ള വിവരപ്രകാരം 62 വയസ് പ്രായമുള്ള സ്വദേശി പുരുഷനും, 67 വയസ് പ്രായമുള്ള സ്വദേശി  വനിതയ്ക്കും കോവിഡ് കാരണം ജീവൻ നഷ്ടമായി. ഇതുവരെ 491 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 289 വിദേശികൾ ഉൾപ്പടെ ഇന്നലെ 768 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6566 ആണ്. ഇന്നലെ 577 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,26, 080 ആയി. 62 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 16296 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,52, 601 ആയി.  നിലവിൽ 3,74,873 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,22,573 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 13632 പേർ വാക്സിൻ സ്വീകരിച്ചു.



You might also like

  • Lulu Exchange
  • Straight Forward

Most Viewed