ബഹ്റൈൻ പലിശ വിരുദ്ധസമിതി പുനസംഘടിപ്പിച്ചു


മനാമ

പ്രവാസി സമൂഹത്തിനിടയിൽ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന ആളുകൾക്ക് ആശ്വാസമായി രൂപീകരിച്ച പലിശ വിരുദ്ധ സമിതി ജമാൽ ഇരിങ്ങൽ ചെയർമാനായും ദിജീഷ് കുമാർ ജനറൽ സെക്രട്ടറി ആയും പുനഃസംഘടിപ്പിച്ചു.  അസ്കർ പൂഴിത്തല - വൈസ്. ചെയർമാൻ,  യോഗാനന്ദൻ കാശ്മിക്കണ്ടി - ജനറൽ കൺവീനർ, മനോജ് വടകര, ഷാജി മൂതല, ഹാരിസ് പഴയങ്ങാടി കൺവീനർമാർ,  ബദറുദ്ദീൻ പൂവാർ പി. ആർ & മീഡിയ,  നാസർ മഞ്ചേരി, സലാം മമ്പാട്ടുമൂല, നിസ്സാർ കൊല്ലം, സിബിൻ സലിം, ഷിബു പത്തനംതിട്ട, അനസ് റഹീം, ലത്തീഫ് സി. യു, ചെമ്പൻ ജലാൽ, വിനു ക്രിസ്റ്റി എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളുമാണ്.

സുബൈർ കണ്ണൂർ  മുഖ്യ രക്ഷാധികാരിയും  പി വി രാധാകൃഷ്ണപ്പിള്ള, പ്രിൻസ് നടരാജൻ, ബിനു കുന്നന്താനം, ഹബീബ് റഹ്മാൻ, ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, സഈദ് റമദാൻ നദവി എന്നിവർ രക്ഷാധികാരികളും ആയിരിക്കും. കോവിഡ് കാലത്ത് പലിശ  വിരുദ്ധ സമിതി പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് അഭിമാനാർഹമായ സേവനമാണ് നടത്തിയതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പലിശ വിരുദ്ധ സമിതിയുടെ ഭാഗമായിരിക്കെ തന്നെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വൈസ് ചെയർമാൻ ടി എം രാജൻ, സിക്രട്ടറി ഷാജിത് മലയിൽ, നിർവാഹക സമിതി അംഗം അശോകൻ തുടങ്ങിയവരുടെ സേവനങ്ങൾ ഏറെ വില മതിക്കുന്നതായിരുന്നുവെന്ന്  യോഗം ചൂണ്ടിക്കാട്ടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed