പ്ലസ്ടു പരീക്ഷ: ഗൾഫ് രാജ്യങ്ങളില്‍ സയൻസ് സ്ട്രീമിലെ രണ്ടാം റാങ്ക് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക്


 

മനാമ: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗൾഫ് രാജ്യങ്ങളില്‍ സയൻസ് സ്ട്രീമിലെ രണ്ടാം റാങ്ക് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആരതി ഗോവിനാദരാജുവിന് ലഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 492 മാർക്ക് നേടിയാണ് ആരതി രണ്ടാം റാങ്കിന് അര്‍ഹയായത്. ഗൾഫിലെ സിബിഎസ്ഇ സ്കൂളുകളുടെ കൗൺസിലായ സിബിഎസ്ഇ ഗൾഫ് സഹോദയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലീഷിൽ 96, ഫിസിക്‌സിൽ 98, കെമിസ്ട്രി, ബയോടെക്‌നോളജി എന്നിവയില്‍ 99, ബയോളജിയിൽ 100 എന്നിങ്ങനെയാണ് ആരതിയുടെ മാര്‍ക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed