രഹ്ന ഫാത്തിമയക്ക് ഇനി മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി േസ്റ്റ ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കേസിലാണ് പ്രതിയായ രഹ്ന ഫാത്തമയ്ക്കുള്ള വിലക്ക് സുപ്രീം കോടതി നീക്കിയത്. ജസ്റ്റീസ് റോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് േസ്റ്റ ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രഹ്ന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നാണ് രഹ്ന ഫാത്തിമയുടെ വാദം.
അതേസമയം മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് േസ്റ്റ ചെയ്‌തെങ്കിലും ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏർപ്പെടുത്തിയ മറ്റ് നിബന്ധനകൾ സുപ്രീം കോടതി േസ്റ്റ ചെയ്തിട്ടില്ല. കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കുകയായിരുന്നു.