ഡല്‍ഹിയിൽ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു; മെട്രോ സ്‌റ്റേഷനുകൾ അടച്ചു


ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടർ പരേഡ് അക്രമാസക്തമായതിനെ തുടർന്ന് ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൽ ഏർപ്പെടുത്തി. ഡൽഹി നഗരം ഒന്നടങ്കം കർഷകർ വളഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡൽഹിയുടെ വിവിധ അതിർത്തികളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങൾ അടച്ചിട്ടതായി ഡൽഹി മെട്രോ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed