അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിലെ അംഗത്വ കാലാവധി ചെക്ക് ചെയ്യുന്നതിനുള്ള ലിങ്ക് പ്രകാശനം ചെയ്തു
മനാമ: ബഹ്‌റൈൻ കെഎംസിസി മെന്പർമാർക്കുള്ള അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിലെ അംഗത്വ കാലാവധി ചെക്ക് ചെയ്യുന്നതിനുള്ള ലിങ്കിന്റെ പ്രകാശനം കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര നിർവഹിച്ചു. പ്രകാശനചടങ്ങിൽ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാന്പി, അൽ അമാന വൈസ് ചെയർമാൻ അഷ്‌റഫ് കാക്കണ്ടി, അൽ അമാന കൺവീനർ അസീസ് പേരാന്പ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.
