കെ.എം.സി.സി ബഹ്‌റൈൻ അല്‍ അമാന സമൂഹിക സുരക്ഷാ ഫണ്ട് കൈമാറി


കോഴിക്കോട്: പ്രവാസി സുരക്ഷയെ മുന്‍നിര്‍ത്തി ബഹ്‌റൈൻ കെ.എം.സി.സി ബഹ്‌റൈൻ നടപ്പാക്കി വരുന്ന അല്‍ അമാന സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി ബഹ്‌റൈന്‍ ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി കെപിഎ മജീദിന്റെ സാന്നിധ്യത്തിൽ ആണ് തുക കൈമാറിയത്. അല്‍ അമാന പദ്ധതിയിലെ അംഗങ്ങളായി മരണപ്പെട്ട മൂന്നു പേരുടെ കുടുംബത്തിനുള്ള 14 ലക്ഷം രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവര്‍ക്കുള്ള അവശതാ പെന്‍ഷൻ തുകയുമാണ് കൈമാറിയത്. വടകര, വയനാട്, കണ്ണൂര്‍ സ്വദേശികളുടെ കുടുംബത്തിനാണ് കുടുംബ സുരക്ഷാ ഫണ്ട് വഴി ആശ്വാസ ധനസഹായം നല്‍കിയത്. രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ 10 ലക്ഷം രൂപ കൈമാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സ്റ്റേറ്റ് സെക്രട്ടറി എ.പി ഫൈസല്‍, വൈസ് പ്രസിഡന്റ് കെ.യു അബ്ദുൽ ലത്തീഫ്, ഫൈസല്‍ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ഇംനാസ് ബാബു. എസ്.കെ നാസര്‍, ടി.പി മുഹമ്മദാലി, ഇക്ബാല്‍ താന്നൂര്‍, ശിഹാബ് പ്ലസ്, അസ്ലം കളത്തിങ്കല്‍ എന്നിവരും പങ്കെടുത്തുഅല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപയും പ്രതിമാസ പെന്‍ഷൻ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed