പ്രവാസത്തെ സർഗാത്മകമാക്കിയത് സക്രിയ യുവത - ; ആർ എസ് സി
മനാമ:
പ്രവാസത്തെ സർഗാത്മകമാക്കിയത് പ്രവര്‍ത്തിക്കുന്ന യുവതയാണെന്നും സ്വകാര്യതയുടെയും സൗകര്യങ്ങളുടെയും ക്രിയാത്മക വിനിയോഗമാണ് പുതുപ്രവാസം സാധ്യമാക്കിയതെന്നും ആര്‍ എസ് സി സ്ഥാപകദിന സംഗമം അഭിപ്രായപ്പെട്ടു. ഗൾഫ് നാടുകളിൽ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന്റെ 27 വർഷത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി പ്രവാസം, യൗവനം, ഭാവി, എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചാസംഗമം.
ഈ മാസം നടന്ന ആർ എസ് സി ബുക്‌ടെസ്റ്റിന് ഗൾഫ് രാജ്യങ്ങൾക്ക് പുറമേ പുറമെ 21 രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തമുണ്ടായതായും യോഗം വിലയിരുത്തി. അഹ്മദ് കെ മാണിയൂർ സംഗമം ഉദ്ഘാടനം ചെയ്തു. ചരിത്ര സംഭാഷണത്തിൽ അഷ്റഫ് മന്ന, സ്വാദിഖ് വെളിമുക്ക്, ലുഖ്മാന്‍ പാഴൂർ, അബ്ദുല്ല വടകര, എ കെ അബ്ദുൽ ഹക്കീം, അലി അക്ബര്‍, ജാബിറലി ടി പങ്കെടുത്തു. ലുഖ്മാൻ വിളത്തൂർ മോഡറേറ്ററായിരുന്നു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. ഫാറൂഖ് നഈമി, റാഷിദ് ബുഖാരി, ഉമര്‍ ഫൈസി മാരായമംഗലം, അബൂബക്കര്‍ അസ്ഹരി, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സിറാജുദ്ദീന്‍ മാട്ടില്‍, വി.പി.കെ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

