കോവിഡ് കാല അതിജീവനം - മോട്ടിവേഷണൽ സ്പീച്ച് സംഘടിപ്പിച്ചു


മനാമ:

ബഹ്‌റൈൻ വളാഞ്ചേരി   കൂട്ടായ്മ കോവിഡ് കാല അതിജീവനം എന്ന വിഷയത്തിൽ മോട്ടിവേഷണൽ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പിഎംഎ   ഗഫൂർ "ലൗ ഫുൾനെസ്സ് "എന്ന പേരിൽ അവതരിപ്പിച്ച പരിപാടിയിൽ മനുഷ്യമനസ്സിന്റെ ആർദ്രമായ ചിന്തകളെക്കുറിച്ചും പുതു തലമുറയുടെ നന്മയെ കുറിച്ചും വിവരിക്കുകയുണ്ടായി .

ഓൺലൈനിലൂടെ  1500 പേർ പരിപാടി കണ്ടതായി സംഘടകർ അറിയിച്ചു.  അസോസിയേഷൻ പ്രസിഡണ്ട് മുനീർ ഒരവക്കോട്ടിൽ അധ്യക്ഷതവഹിച്ച യോഗം  മുഖ്യരക്ഷാധികാരി റഹീം ആതവനാട് ഉത്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി ഉമ്മർഹാജി ചെനാടൻ ,സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ ,മുഹമ്മദ് കുട്ടി നെല്ലറ ,ഹമീദ് എന്നിവർ ആശംസകൾ നേർന്നു .റിഷാദ് ,വാഹിദ് ,റിയാസ് ,അഹമ്മദ് കുട്ടി ,രാജേഷ് ,നാസർ മോൻ ,കരീം,മുഹമ്മദാലി എന്നിവർ പരിപാടി നിയന്ത്രിച്ചു. റഷീദ് ബുഖാമ നന്ദി രേഖപ്പെടുത്തി .

You might also like

  • Lulu Exchange
  • Straight Forward

Most Viewed