"വൈര" റിലീസ് ചെയ്തു


മനാമ:

സാപ്പിയൻസ് തോട്ട്സിന്റെ ബാനറിൽ ഔർ ക്ലിക്ക്സ് ഫേസ് ബുക്ക്  കൂട്ടായ്മയുടെ സഹകരണത്തോടെ ശ്രീജിത്ത് ഗോപിനാഥൻ നിർമ്മിച്ച വൈരാ എന്ന ഹ്രസ്വചിത്രം  പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.  പ്രജിത്ത് നന്പ്യാർ കഥയും തിരക്കഥയും ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് രമേശ് രമുവാണ്.

ഛായാഗ്രഹണവും, ചിത്ര സംയോജനവും നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ സി.ബിയും, സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കെവിൻ ഫ്രാൻസിസുമാണ്. മാളവിക സുരേഷാണ് പ്രധാന വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്.  സ്ത്രീകൾ‍ക്കെതിരായ അതിക്രമങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed