സി യു സൂൺ പുസ്തകം പ്രകാശനം ചെയ്തു

മനാമ:
ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മുൻ ബഹ്റൈൻ പ്രവാസിയുടെ ഇപ്പോൾ ഖത്തർ പ്രവാസിയുമായ ദിൽറാസ് കുന്നുമ്മൽ എഴുതിയ സി യു സൂൺ എന്ന പുസ്തകത്തിന്റെ പ്രകാശനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്നു. കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ദിൽറാസിന്റെ പിതാവും, സമാജം കുടുംബാഗവുമായ അബ്ദുൽ റഹ്മാന് പുസ്തകം നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും സി യു സൂൺ ഒരു റഫറൻസ് ഗ്രന്ഥമാകട്ടെ എന്നും പ്രകാശനം നിർവഹിച്ചു കൊണ്ട് പി വി രാധാകൃഷ്ണ പിള്ള ആശംസിച്ചു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.