പി ടി തോമസിന് ബഹ്‌റൈൻ പ്രതിഭ യാത്രയയപ്പ് നൽകി

മനാമ:
ബഹ്‌റൈൻ പ്രതിഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാവും , പ്രതിഭ മുൻ പ്രസിഡന്റും , ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയും ആയ പി ടി തോമസിന് ബഹ്‌റൈൻ പ്രതിഭ യാത്രയയപ്പ് നൽകി. ഓൺ ലൈൻ പ്ലാറ്റ് ഫോമിലൂടെ നൽകിയ യാത്രയയപ്പിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ ടി സലിം, റഫീഖ് അബ്ദുല്ല, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസകൾ നേർന്നു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് പ്രതിഭയുടെ മൊമെന്റോ സമർപ്പിച്ചു.
കോവിഡു മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞ യോഗം. പി ശ്രീജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. നാലു പതിറ്റാണ്ടു മുൻപ് ബഹറിനിൽ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ പി ടി തോമസ് ബി ഡി എഫിന് കീഴിലെ റോയൽ ബഹ്‌റൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ഇംഗ്ലീഷ് അധ്യാപകൻ ആയാണ് ജോലി ചെയ്തത്.