ഇന്ത്യയിൽ ഒറ്റദിവസം 74,442 പേർക്ക് കോവിഡ്; 903 മരണം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നതിനോടൊപ്പം മരണനിരക്കും വർദ്ധിക്കുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 903 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 1,02,685 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 66,23,816 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 9,34,427 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.