രണ്ട് ലക്ഷം പ്രേക്ഷകർ കടന്ന് മയൂരം

മനാമ: ബഹ്റൈനിൽ നിന്ന് ചിത്രീകരിച്ച മയൂരം എന്ന നൃത്തസംഗീത ആൽബം ശ്രദ്ധനേടുന്നു. യുട്യൂബിൽ റിലീസ് ചെയ്ത ആൽബം ഇതിനകം രണ്ട് ലക്ഷത്തിൽ പരം ആളുകളാണ് കണ്ടത്. അജിത്ത് നായർ ഛായഗ്രാഹണവും, സംഗീതവും, സംവിധാനവും നിർവഹിച്ച ആൽബത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയും, കൊല്ലം സ്വദേശികളായ തുളസീധരൻ പിള്ളയുടയെും, അനിതയുടെയും മകൾ ദേവിക തുളസിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരൻ നന്പൂതിരി രചന നിർവഹിച്ച വരികൾക്ക് ശബ്ദം നൽകിയത് പിന്നണിഗായകനായ ഹരിശങ്കറാണ്.