ലെറ്റ്സ് ഈറ്റാലിയൻ ഭക്ഷ്യമേള ലുലുവിൽ ആരംഭിച്ചു

മനാമ: ഇറ്റാലിയൻ രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ലെറ്റ്സ് ഈറ്റാലിയൻ എന്ന പേരിൽ ഭക്ഷ്യമേള ആരംഭിച്ചു. ഒക്ടോബർ 7 വരെ നീണ്ടുനിൽക്കുന്ന മേള ഇറ്റാലിയൻ അംബാസിഡർ പൗളഅമദേയ് ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാലെയും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഇറ്റാലിയൻ ഷെഫ് ലൂക്ക കൺസോളിയും അദ്ദേഹത്തിന്റെ മാതാവ് ഗിസെപ്പ ബോബാസിയും ഇറ്റാലിയൻ വിഭവങ്ങൾ തത്സമയം പാചകം ചെയ്തു.