കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: മികവുറ്റ വ്യക്തിത്വത്തിനുടമയും, ഭരണരംഗത്ത് മികച്ച പ്രവർത്തനങ്ങളും കാഴ്ചവെച്ചിട്ടുമുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു.
ഓൺലൈൻ മീറ്റിങ്ങിലൂടെ സംസ്കൃതി ഭാരവാഹികളുടെ അനുശോചനയോഗം നടത്തി. ജനറൽ സെക്രട്ടറി പങ്കജ് മാലിക്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്കൃതിയുടെ എട്ടോളമുള്ള വിവിധ റീജിയൺ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരും അദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
