പോൾ ആംബ്രോസ് യൂണി ഗ്രാഡ് എജുക്കേഷൻ സെന്ററിൽ ട്യൂഷൻസ് ആൻഡ് എൻട്രൻസ് കോച്ചിങ്ങ് വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റു.

മനാമ : ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനമായ യൂണി ഗ്രാഡ് എജുകേഷണൽ സെന്ററിന്റെ മാത്തമാറ്റിക്സ് വിഭാഗം മേധാവിയായി ബഹ്റൈനിൽ വിദ്യാഭാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പോൾ ആംബ്രോസ് (എംഎസ് സി & എം ഫിൽ മാത്തമാറ്റിക്സ്, എംഎസ് സി & എം ഫിൽ എജുക്കേഷൻ, എംബിഎ, എംഎ എക്ണോമിക്സ്, എംഎ പൊളിറ്റിക്സ്, എംഎ ഹിസ്റ്ററി,എഡിവ്, പിജിഡിജെഎംസി) ചുമതലയേറ്റു.
ഗണിത അദ്ധ്യാപകനായി ഇന്ത്യൻ സ്കൂൾ, എഎംഎ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സേവനം അനുഷ്ടിച്ചതിന്റെ പരിചയവും വിശാലമായ ശിഷ്യവലയവുമാണ് പോൾ ആംബ്രോസിന്റെ മുതൽകൂട്ട്. യൂണി ഗ്രാഡ്് എജുക്കേഷൻ സെന്ററിന്റെ എഞ്ചിനീയറിങ്ങ് ആന്റ് മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങ് വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ വിദ്ധ്യാർത്ഥികൾക്ക് ട്യൂഷനും ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച എഞ്ചിനീയറിങ്ങ് & മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഉദ്യമമാണ് യൂണി ഗ്രാഡ് എജുക്കേഷൻ സെന്ററിനോടൊപ്പം പോൾ ആംബ്രോസ് ഏറ്റെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മാത്തമാറ്റിക്സിൽ ഉള്ള ആഴമായ പരിജ്ഞാനം, പതിറ്റാണ്ടുകളായി അദ്ധ്യപന രംഗത്തുള്ള പരിചയം, സൗഹൃദപരമായ അധ്യാപന രീതി തുടങ്ങിയവ മെഡിക്കൽ എഞ്ചിനീയറിങ്ങ് രംഗത്ത് ഉന്നത നേട്ടം കൈവരിക്കുവാൻ ആഗ്രഹിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായകരമാകും.
ഫിസിക്സ് വിഭാഗത്തിൽ ഡോ. രേവതി കരൂർ, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ പരിചയ സന്പന്നരായ മറ്റ് അദ്ധ്യാപകരും അദ്ദേഹത്തോടൊപ്പം യൂണി ഗ്രാഡ് എജുക്കേഷൻ സെന്ററിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കോച്ചിങ്ങ് ക്ലാസുകൾ കൂടാതെ അന്താരാഷ്ട്ര യൂണിവേഴ്സിറ്റി റാങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വിവിധ യൂണിവേഴ്സിറ്റികൾ യൂണി ഗ്രാൻഡ് എജുക്കേഷൻ സെന്ററുമായി ചേർന്ന് ഈ അദ്ധ്യയന വർഷം മുതൽ ബഹ്റൈനിൽ റെഗുലർ ക്ലാസുകൾ ആരംഭിച്ചതായി ചെയർമാൻ ആന്റ് മാനേജിങ്ങ് ഡയറക്ടർ ജയപ്രകാശ് മേനോൻ അറിയിച്ചു. യൂണി ഗ്രാൻഡ് എജുക്കേഷൻ സെന്ററിനെ പറ്റിയും, ട്യൂഷൻ ആന്റ് കോച്ചിങ്ങ് സെന്ററിനെ പറ്റിയും കൂടുതൽ അറിയാൻ 17344972 അല്ലെങ്കിൽ 32332709 /46 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.