മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു

പാട്ന: മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശിൽപിയെന്നാണ് അറിയപ്പെട്ടിരുന്നത്. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. രഘുവൻശ് സിംഗ് പ്രസാദിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ജൂണിൽ കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. ശേഷം ആരോഗ്യ സ്ഥിതി മോശമായതിനാലാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം യുപിഎ സർക്കാരിൽ ഗ്രാമീണ വികസന മന്ത്രിയായിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ സഹപ്രവർത്തകനാണ്. ആശുപത്രി കിടക്കയിൽ വച്ച് ലാലുവിന് ഇദ്ദേഹം കത്തെഴുതിയിരുന്നു.