ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് സെപ്തംബര്‍ 14 മുതല്‍ പുനഃരാരംഭിക്കും


 

മനാമ: ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ)യാണ് ഈ വിവരം അറിയിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാൻ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാന പ്രകാരമാണ് നടപടി.

വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുന്നതായും എല്‍എംആര്‍എ വ്യക്തമാക്കി. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി നിയമനം സുഗമമാക്കുന്നതിന് ഇത് സഹായിക്കും. അംഗീകാരമില്ലാത്ത ഏജന്‍സികളുമായി ബന്ധപ്പെടരുതെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. അംഗീകാരമുള്ള ഏജന്‍സികളുടെ വിവരങ്ങള്‍ അറിയാനായി www.lmra.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചത്.

You might also like

  • Straight Forward

Most Viewed