മലയാളം പാഠശാലയിൽ പ്രവേശനം ആരംഭിച്ചു


മനാമ : ബഹ്റൈൻ കേരളീയ സമാജവും കേരള സംസ്ഥാന സർക്കാറിൻ്റെ മലയാള മിഷനും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളം പാഠശാലയിൽ പ്രാഥമിക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. മുല്ല ക്ലാസുകളിലേക്കും കണിക്കൊന്ന ക്ലാസുകളിലേക്കുമുള്ള അപേക്ഷകളാണ് ഇപ്പോൾ ഓൺ ലൈൻ വഴി സ്വീകരിക്കുന്നത്. 

നിലവിൽ നൂറുകണക്കിന് കുട്ടികളാണ് മലയാളം മിഷൻ്റെ ബഹറൈനിലെ എറ്റവും വലിയ സെൻ്ററായ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓൺലൈൻ ക്ലാസുകളിൽ പഠിച്ചുക്കൊണ്ടിരിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രയും വാർത്തകുറിപ്പിലൂടെ അറിയിച്ചു. വിശദ വിവരങ്ങൾക്ക് സമാജം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 39878761, സോണി 3333 7598 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed