പ്രവാസികളുടെ തിരിച്ചുവരവ്: ബഹ്‌റൈൻ കെ.എം.സി.സി ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി.


മനാമ: കൊവിഡ് വ്യാപനം കാരണം നിർ‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസ് മാസങ്ങളായിട്ടും പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചുവരാൻ‍ കഴിയാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ നേരിട്ടെത്തിയാണ് ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ്‌ ശ്രീവാസ്തവയ്ക്ക് നിവേദനം നൽകിയത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ വിസ പുതുക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് എൽ‍.എം.ആർ‍.എയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നേരത്തെ ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് വേണ്ടി സഹായകമായ നടപടികൾ സ്വീകരിച്ച ഇന്ത്യന്‍ എംബസിയുടെ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും എയർ ബബിൾ‍ കരാർ‍ ഉടൻ‍ പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed