ബഹ്‌റൈനിൽ കോവിഡ് മരണം 179


മനാമ: ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം മൂന്ന് മണി വരെയുള്ള വിവരപ്രകാരം രാജ്യത്ത്⊇ കോവിഡ് മരണങ്ങൾ⊇ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇന്നലെ 61 വയസ്സ് പ്രായമുള്ള വിദേശിയുടെ മരണം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആകെ മരണ സംഖ്യ 179 ആയി.⊇ ഇന്നലെ 11018 പേരെയാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 10, 11805 ആയി. ഇന്നലെ 353 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 132 പേർ വിദേശികളാണ്. 

അതേസമയം 350 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 44628 ആയി.⊇ 3496 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 37 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed