അംബാസിഡറെ സന്ദർശിച്ച് ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം ഭാരവാഹികൾ
മനാമ: ബഹ്റിനിലെത്തിയ പുതിയ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയെ ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം ഭാരവാഹികൾ സന്ദർശിച്ചു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എം.ജെ, ആക്ടിങ്ങ് ട്രഷറർ വിനോദ് തന്പി എന്നിവർ സ്ഥാനപതിയോട് ഇന്ത്യൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും, ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുമാണ് ഇന്ത്യൻ സ്ഥാനപതിയെ കണ്ടത്. ബഹ്റൈിനിലെ ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് പ്രവാസി മലയാളികളും നേരിടുന്ന പ്രതിസന്ധികൾ കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തതായും, അംബാസിഡറുടെ ഭാഗത്ത് അനുകൂല സമീപനം ഉണ്ടായതായും പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു.
എത്രയും പെട്ടെന്ന് സാധാരണ വിമാന സർവ്വീസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ എയർ ബബിൾ കോൺട്രാക്റ്റിലൂടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യൻ എംബസിയെന്ന് സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ രണ്ട് സംഘടനാ നേതാക്കളെയും അറിയിച്ചു.

