ശ്രദ്ധേയമായി ഐ.സി.എഫ് സല്യൂഡസ്


മനാമ:  കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ.സി.എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത സല്യൂഡസ് വെബിനാർ ശ്രദ്ധേയമായി. സൗദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ സ്നേഹവായ്പ്പിന്റെ വേദികൂടിയായി മാറി ഓൺലൈൻ സമ്മേളനം. ഐസിഎഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബുബക്കർ‍ മുസ്ലിയാർ‍ അഭിവാദ്യ പ്രഭാഷണം നടത്തി. 

സഹജീവികളെ വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാൾ മഹത്തരമായ മറ്റൊരു പ്രവർത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാർഗമെന്നും കാന്തപുരം പറഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ എം.പി, യുഎഇ നാഷണൽ കൗൺസിൽ അംഗവും വത്വനി അൽ‍ ഇമാറാത്ത് എക്സിക്യുട്ടീവ് ഡയറക്ടറുമായ ദിറാർ‍ ബൽഹൂൽ‍ അൽ ഫലാസി, നോർക്ക റൂട്സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ, സി വി. റപ്പായ്, അജിത് കുമാർ, ലോക കേരള സഭ അംഗം വി.കെ. റൗഫ്, ഇന്റർനാഷണൽ ഗാന്ധിയൻ തോട്ട്സ് ചെയർമാൻ എൻ‍.ഒ ഉമ്മൻ‍, പ്രവാസി കമ്മീഷൻ അംഗം സുബൈർ‍ കണ്ണൂർ‍, ഡോ. മുഹമ്മദ് കാസിം, ഐസിഎഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, നിസാർ സഖാഫി ഒമാൻ, അലവി സഖാഫി തെഞ്ചേരി, മുജീബ് എ.ആർ നഗർ തുടങ്ങിയവർ പ്രസംഗിച്ചു. 

കോവിഡ് കാലത്ത് സംഘടനക്ക് സഹായമായി പ്രവർത്തിച്ച വിവിധ സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, യുസി അബ്ദുൽ മജീദ്, എസ്്വൈഎസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്ലിം ജമാഅത് പ്രവാസി സെൽ കൺവീനർ മുഹമ്മദ് പറവൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ്‌ ബുഖാരി, ഐസിഎഫ് ജിസി സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മന്പാട്, വൈസ് പ്രസിഡന്റ് കരീം ഹാജി മേമുണ്ട, ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed