സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ല


ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്‍റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015−ൽ ഡൽഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിർദേശിച്ചിരുന്നു. 

സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ അധികൃതർ അറിയിച്ചിരുന്നു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed