ബഹ്റൈനിൽ 21കാരൻ കോവിഡ് ബാധിച്ച് മരിച്ചു
മനാമ: രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 21കാരനായ സ്വദേശി യുവാവാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 130 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


