കോഴിക്കോട്ടെ 11 പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി
കോഴിക്കോട്: ജില്ലയിൽ നിലവിൽ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വളയം ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗണും കണ്ടെയ്ൻമെന്റ് സോണാണ്.
മുഴുവൻ വാർഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായ പഞ്ചായത്തുകൾ:
1. പുറമേരി, 2. ഏറാമല, 3. എടച്ചേരി, 4. നാദാപുരം, 5. തൂണേരി, 6. മണിയൂർ, 7. വില്യാപ്പള്ളി, 8. പെരുമണ്ണ, 9. അഴിയൂർ, 10. വാണിമേൽ 11. ചെക്യാട്.


