ജനതാ കൾച്ചറൽ സെൻ്റർ അനുശോചന യോഗം സംഘടിപ്പിച്ചു

മനാമ : അറിവിൻ്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരു ഉത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.അഭിപ്രായപ്പെട്ടു. ജനതാ കൾച്ചറൽ സെൻ്റർ ഓൺലൈൻ വഴി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരികുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ, സാഹിത്യ, മാദ്ധ്യമ, രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖപ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. 'ഗാട്ടും കാണാച്ചരടും' പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്‍റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
വീരേന്ദ്രകുമാർ കേന്ദ്രമന്ത്രി ആയിരിക്കുമ്പോഴാണ് ഇ.എസ്.ഐ.യുടെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും ഇന്നു കാണുന്ന രീതിയിൽ മികവുറ്റതാക്കി മാറ്റിയെതെന്നും പ്രേമചന്ദൻ പറഞ്ഞു. ജെ.സി.സി പ്രസിഡണ്ട് സിയാദ് ഏഴംകുളം, കേരളീയ സമാജം പ്രസിഡണ്ട് ശ്രീ.പി.വി രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മാദ്ധ്യമപ്രവർത്തകരായ സോമൻ ബേബി, പി. ഉണ്ണികൃഷ്ണൻ, ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായി, സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, സി.വി നാരായണൻ, ജമാൽ ഇരിങ്ങൽ, സേതുരാജ് കടക്കൽ, കോയ വേങ്ങര, മുഹമ്മദ് നിയാസ്, അബ്ദുൽ അസീസ്, മനോജ് വടകര, എന്നിവർ പങ്കെടുത്തു.