ബഹ്റൈനിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു: മരിച്ചവരിൽ ഒരാൾ പ്രവാസി തൊഴിലാളി

മനാമ : കോവിഡ് 19 ബാധിച്ച് രണ്ട് മരണം കൂടി ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തു. അന്പത്തിമൂന്നുകാരനായ വിദേശിയും, അറുപ്പത്തിമൂന്നുകാരനായ സ്വദേശിയുമാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. ഇതോടെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കോവിഡ് ബാധിച്ച് രണ്ട് പ്രവാസി തൊഴിലാളികളാണ് ഇതുവരെ ബഹ്റൈനിൽ മരണപ്പെട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ തീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിലായിരുന്നു ഇന്നലെ മരിച്ച രണ്ട് പേരും. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.